Our Programmes
Success Stories

ആര്‍ദ്രം ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ നമ്മെ പ്രധാനമായും സഹായിച്ചത്. പക്ഷെ ഈ നേട്ടങ്ങളെ സുസ്ഥിരമായി നിലനിറുത്തുന്നതില്‍ നമ്മള് പരാജയപ്പെട്ടു. പൊതുമേഖലയിലെങ്കിലും കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരുന്നതും ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങള്‍. ഇതിന്റെ ഫലമായി പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ചെയ്തു. ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ശ്രദ്ധയൂന്നുന്നതും പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതുമായ ഒരു നയം നടപ്പിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

അകന്നിരുന്നു കൂട്ടുകൂടാം ഒരു അവധിക്കാല ഒത്തുചേരൽ. ഈ ലോക്ക്ഡൗൺ കാലത്തു കൗമാര പ്രായക്കാരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി കണ്ണൂർ ജില്ലയിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെയും ദേശിയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി ആണ് "ഉണർവ്വ് ". സാമൂഹിക അകലം പാലിക്കേണ്ട ഈ കാലത്തു മുഴുവൻ സമയവും വീട്ടിൽ ചിലവഴിക്കേണ്ടി വരുന്നവരിൽ കൂടുതൽ പ്രയാസമനുഭവിക്കുന്നവർ 10 -19 വയസ്സുള്ള കൗമാര പ്രായക്കാരാണ് . ഇവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ നാം ആസൂത്രണം ചെയ്യുന്നുണ്ട് . ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ "ഉണർവ്വ് " എന്ന ഫേസ്ബുക് പേജ് വഴിയാണ് ഇവർക്കുള്ള മത്സരങ്ങൾ നടത്തുന്നത്. യു .പി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ദിവസവും രാത്രി 7നു അടുത്ത ദിവസത്തെ പരിപാടിയുടെ വിശദാംശങ്ങൾ ഫേസ്ബുക് പേജിൽ ലഭ്യമാണ് .