ആരോഗ്യകേരളത്തിന് ആർദ്രം
ഒരു നാടിന്റെ പുരോഗതിയിൽ ജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന്

ആരോഗ്യമുള്ള ഒരു ജനത ഏതൊരു നാടിൻെറയും സാമൂഹ്യ പുരോഗതിയ്ക്കുള്ള അടിത്തറയാണ്.ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നമ്മുടെ ആരോഗ്യ മേഖലയിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു. പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുത്തതും ഹൃദ്രോഗം, അർബുദം തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനിന്നിരുന്നു.കൂടാതെ സ്വകാര്യമേഖലയിലെ വർദ്ധിച്ചു വരുന്ന ചികിത്സ ചെലവുകൾ ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാൻ സാധിക്കാതെ വരുന്ന അവസ്ഥയുമുണ്ടായി.ഈ സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതും ആതുര സേവനത്തിലെ ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു സമഗ്ര ആരോഗ്യ നയം നടപ്പിലാക്കേണ്ടത് അനിവാര്യമായി. അങ്ങനെയാണ് ആർദ്രം മിഷൻ ആവിഷ്കരിച്ചത്.