ഈ ലോക്കഡൗൺ കാലത്തു കൗമാര പ്രായക്കാരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി

കണ്ണൂർ ജില്ലയിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെയും ദേശിയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന പരിപാടി ആണ് “ഉണർവ്വ് “.
സാമൂഹിക അകലം പാലിക്കേണ്ട ഈ കാലത്തു മുഴുവൻ സമയവും വീട്ടിൽ തന്നെ ചിലവഴിക്കേണ്ടി വരുന്നവരിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ 10 മുതൽ 19 വയസ്സ് വരെ കൗമാര പ്രായക്കാരാണ് .
ഇവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ നാം ആസൂത്രണം ചെയ്യുന്നുണ്ട് .
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ “ഉണർവ്വ് ” എന്ന ഫേസ്ബുക് പേജ് വഴിയാണ് ഇവർക്കുള്ള മത്സരങ്ങൾ നടത്തുന്നത് .
യു . പി. , ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം . എല്ലാ ദിവസവും രാത്രി 7 മണിക്ക് അടുത്ത ആദിവസത്തെ പരിപാടിയുടെ വിശദാംശങ്ങൾ ഫേസ്ബുക് പേജ് ആയ ഉണർവ്വ് വഴി അറിയിക്കും . മത്സരാർത്ഥികൾ അവരുടെ സൃഷ്ടിക്കൊപ്പം പൂരിപ്പിച്ച അപേക്ഷഫോറം കൂടി അയക്കേണ്ടതാണ് .(ഫോറത്തിന്റെ മാതൃക അപേജിൽ ലഭിക്കും).രവിലെ 11 മണി മുതൽ 12 മണി വരെ കുട്ടികൾക്കാവശ്യമായ ക്ലാസുകൾ നൽകും . തുടർന്ന് വിഷയം തരികയും 12 മണിക്ക് മത്സരം ആരംഭിക്കുകയും ചെയ്യുന്നു. മത്സരം തുടങ്ങുന്നതിനു മുൻപായി രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. 3 മണിക്കൂർ ആണ് മത്സര സമയം . വൈകീട്ട് 6 മണിക്ക് അന്നേ ദിവസത്തെ വിജയിയെ പ്രഖ്യാപിക്കും . വിധികർത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കും .